Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing

നേ​പ്പാ​ൾ പ്ര​ള​യം: നെഞ്ചിടിപ്പോടെ കേരളം; 33 മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 270 ആ​യി ഉ​യ​ർ​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 33 പേ​രു​മാ​യി നി​ല​വി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​വ​ർ ഉ​ൾ​പ്പ​ടെ 288 ഇ​ന്ത്യ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​പ്പാ​ളി​ലെ കൈ​ലാ​സ്-​മാ​ന​സ​സ​രോ​വ​ർ തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​യ​വ​രാ​ണി​വ​ർ. അ​തേ​സ​മ​യം ചൈ​നീ​സ് അ​തി​ർ​ത്തി മേ​ഖ​ല​യി​ലും സ്ഥി​തി​ഗ​തി​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​യ 200ഓ​ളം ഇ​ന്ത്യാ​ക്കാ​ർ ചൈ​നീ​സ് മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.

ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി ബെ​യ്ജി​ങ്ങി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ചൈ​നീ​സ് അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രി​ൽ 95 പേ​ർ ദാ​ർ​ച്ച​നി​ലും ബാ​ക്കി​യു​ള്ള​വ​ർ ജി​ലോം​ഗ് മേ​ഖ​ല​യി​ലു​മാ​ണെ​ന്നാ​ണ് വി​വ​രം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള 21 പേ​രെ ഇ​തി​ന​കം ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​ഷ ഫൗ​ണ്ടേ​ഷ​ൻ വ​ഴി തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ​വ​രി​ൽ ചി​ല​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ നി​ല​വി​ൽ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ഇ​ന്ത്യ 47.5 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബെ​യ്‌​ലി പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും ഇ​ന്ത്യ സ​ഹാ​യം ന​ൽ​കു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നേ​പ്പാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നു​പോ​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് തേ​ടി​യി​ട്ടു​ണ്ട്.

 സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. നി​ല​വി​ൽ 53 പേ​രു​മാ​യി ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​കാ​ത്ത​താ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്. പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ കാ​ഠ്‌​മ​ണ്ഡു​വി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Kerala

ക​ർ​ണാ​ട​ക വ​ന​ത്തി​ലും ക​ണ്ണൂ​രി​ലെ മ​ല​യോ​ര​ങ്ങ​ളി​ലും ഉ​രു​ൾ​പൊ​ട്ടി; ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​കനടക്കം ര​ണ്ടുപേ​രെ കാ​ണാ​താ​യി

ക​​​​ണ്ണൂ​​​​ർ: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും ആ​​​​റ​​​​ളം വ​​​​നാ​​​​ന്ത​​​​ർ ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും ആ​​​​റ​​​​ളം, ചെ​​​​റു​​​​പു​​​​ഴ, ഉ​​​​ളി​​​​ക്ക​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടി. പു​​​​ഴ​​​​യി​​​​ലെ ഒ​​​​ഴു​​​​ക്കി​​​​ൽ​​​പെ​​​​ട്ട് ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ലും പേ​​​​രാ​​​​വൂ​​​​രിലു മാ​​​​യി ര​​​​ണ്ടു പേ​​​​രെ കാ​​​​ണാ​​​​താ​​​​യി.

ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ൽ തു​​​​രു​​​​ത്തി​​​​ൽ പെ​​​​ട്ട​​​​യാ​​​​ളെ റാ​​​​ഫ്റ്റി​​​​ൽ ര​​​​ക്ഷി​​​​ച്ചുകൊ​​​​ണ്ടു വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ രാ​​​​ജേ​​​​ഷ് കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ​​​​യി​​​​ലെ ഒ​​​​ഴു​​​​ക്കി​​​​ൽ​​​പെ​​​​ട്ട് കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പേ​​​​രാ​​​​വൂ​​​​ർ തൊ​​​​ണ്ടി​​​​യി​​​​ൽ പു​​​​ഴ​​​​യി​​​​ലൂ​​​​ടെ ഒ​​​​ഴു​​​​കിവ​​​​ന്ന തേ​​​​ങ്ങ എ​​​​ടു​​​​ക്കാ​​​​ൻ പോ​​​​യ കൊ​​​​ട്ടം​​​​ചു​​​​രം സ്വ​​​​ദേ​​​​ശി വ​​​​യ​​​​ൽ​​​​പീ​​​​ടി​​​​ക ഹ​​​​നീ​​​​ഫ​​​​യെ​​​​യു​​​​മാ​​​​ണ് ഒ​​​​ഴു​​​​ക്കി​​​​ൽ​​​പ്പെ​​​​ട്ട് കാ​​​​ണാ​​​​താ​​​​യ​​​​ത്.

ചെ​​​​റു​​​​പു​​​​ഴ ജോ​​​​സ്ഗി​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ലേ​​​​ക്ക് ബൈ​​​​ക്കി​​​​ൽ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന​​​​യാ​​​​ൾ മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ബൈ​​​​ക്ക് സ​​​​ഹി​​​​തം ഒ​​​​ഴു​​​​കി​​​​പ്പോ​​​​യെ​​​​ങ്കി​​​​ലും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​റ്റ​​​​ത്താ​​​​നി​​​​ക്ക​​​​ൽ സ​​​​ണ്ണി​​​​യാ​​​​ണ് ഒ​​​​ഴു​​​​ക്കി​​​​ൽ​​​പ്പെട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ സ​​​​ണ്ണി​​​​യെ ക​​​​ണ്ണൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ​​​​യി​​​​ലെ ശക്ത​​​​മാ​​​​യ ഒ​​​​ഴു​​​​ക്കി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് കോ​​​​ലു​​​​വള്ളി ക​​​​മ്പി​​​​പ്പാ​​​​ലം, മീ​​​​ന്തു​​​​ള്ള​​​​യി​​​​ലെ കോ​​​​ൺ​​​​ക്രീ​​​​റ്റ് ന​​​​ട​​​​പ്പാ​​​​ലം, രാ​​​​ജ​​​​ഗി​​​​രി ഉ​​​​ന്ന​​​​തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള മു​​​​ള​​​​പ്പാ​​​​ലം എ​​​​ന്നി​​​​വ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി.​ ക​​​​ണ്ണൂ​​​​രി​​​​നെ വ​​​​യ​​​​നാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന കൊ​​​​ട്ടി​​​​യൂ​​​​ർ ബോ​​​​യ്സ് ടൗ​​​​ൺ ചു​​​​രം​​​​ പാ​​​​ത​​​​യി​​​​ലെ പാ​​​​ൽ​​​​ച്ചു​​​​ര​​​​ത്തി​​​​ൽ മ​​​​ണ്ണി​​​​ടി​​​​ഞ്ഞു ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

അ​​​​പ​​​​ക​​​​ടസാ​​​​ധ്യ​​​​ത​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​തു​​​​വ​​​​ഴി​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം നി​​​​രോ​​​​ധി​​​​ച്ചു. നെ​​​​ടും​​​​പൊ​​​​യി​​​​ൽ ചു​​​​രം പാ​​​​ത​​​​യി​​​​ൽ ഏ​​​​ല​​​​പ്പീ​​​​ടി​​​​ക​​​​യി​​​​ലെ വെ​​​​ള്ള​​​​ച്ചാ​​​​ട്ടം റോ​​​​ഡി​​​​ലേ​​​​ക്ക് പ​​​​ര​​​​ന്നൊ​​​​ഴു​​​​കി. മ​​​​ഴ ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ഴ​​​​ശി റി​​​​സ​​​​ർ​​​​വോ​​​​യ​​​​റി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 15 ഷ​​​​ട്ട​​​​റു​​​​ക​​​​ളും നാ​​​​ലു​​​​മീ​​​​റ്റ​​​​റാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി.

മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ലും കാ​​​​ര്യ​​​​ങ്കോ​​​​ട് പു​​​​ഴ, ക​​​​ക്കു​​​​വ, ചീ​​​​ങ്ക​​​​ണ്ണി, പേ​​​​ര​​​​ട്ട പു​​​​ഴ​​​​ക​​​​ൾ ക​​​​വി​​​​ഞ്ഞു. ആ​​​​റ​​​​ളം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ 13 ,11,13/55 ബ്ലോ​​​​ക്കു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി 45ഓ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ര​​​​ണ്ട് ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റി. വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.

മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫ് മ​​​​ഴ​​​​ക്കെ​​​​ടു​​​​തി അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കിവ​​​​രി​​​​ക​​​​യാ​​​​ണ്.

District News

പാ​ച്ച​ല്ലൂ​ര്‍ പൊ​ഴി​ക്ക​ര​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

തി​രു​വ​ല്ലം: പാ​ച്ച​ല്ലൂ​ര്‍ പൊ​ഴി​ക്ക​ര​യി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. തി​രു​വ​ല്ലം ഇ​ട​യാ​ര്‍ കി​ളി​യ​ന്‍ മു​ട​മ്പ​ന്‍ വീ​ട്ടി​ല്‍ നി​സാ​മി​ന്‍റെ മ​ക​ന്‍ ഷ​ഹി​ന്‍ (22) നെ ആ​ണ് കാ​ണാ​താ​യ​ത്.

ഇന്നലെ വൈ​കു​ന്നേ​രം 3.40 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. വൈ​കുന്നേരം 11 പേ​ര​ട​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​മാ​യി​രു​ന്നു പൊ​ഴി​ക്ക​ര​യി​ല്‍ എ​ത്തി​യ​ത്. അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ക​ട​ലും ആ​റും ചേ​രു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി ആ​റി​ലാ​യി​രു​ന്നു യു​വാ​ക്ക​ള്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം അ​ടി​യൊ​ഴു​ക്കു​ള​ള പൊ​ഴി​യി​ല്‍ കു​ളി​ക്ക​വേ​യാ​ണ് ഷ​ഹി​നെ കാ​ണാ​താ​യ​ത്.

യു​വാ​ക്ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഷ​ഹി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ല്ലം പോ​ലീ​സും പൂ​ന്തു​റ പോ​ലീ​സും വി​ഴി​ഞ്ഞ​ത്തു​നി​ന്നും കോ​സ്റ്റ​ല്‍ പോ​ലീ​സും ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി വൈ​കു​ന്ന​രം ആറു മ​ണി​വ​രെ തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഷ​ഹി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. തി​രു​വ​ല്ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

പ​മ്പാ​ന​ദി​യി​ൽ കാ​ണാ​താ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെ​ങ്ങ​ന്നൂ​ർ: പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി മ​ണി​മ​ല ക​റി​ക്കാ​ട്ടൂ​ർ വ​യ​ലി​ൽ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ൻ ജോ​യ​ൽ ആ​ന്‍റ​ണി പ്ര​കാ​ശി (20)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ് വൈ​കി​ട്ട് ആ​റോ​ടെ പ​മ്പാ ന​ദി​യി​ൽ മം​ഗ​ലം പാ​റ​ക്ക​ട​വി​ൽ മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ജോ​യ​ൽ നീ​ന്തു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ ഫോ​ഴ്‌​സ് സ്‌​കൂ​ബാ- പോ​ലീ​സ് സം​ഘ​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ജോ​യ​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​നി​യാ​ഴ്ച വീ​ണ്ടും ന​ട​ത്തി​യ തി​ര​ച്ച​ലി​ൽ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ഞ്ചി മു​ങ്ങി ആ​റ് പേ​രെ കാ​ണാ​താ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​മി​ർ​പൂ​രി​ൽ ഒ​ൻ​പ​ത് പേ​രു​മാ​യി പോ​യ വ​ഞ്ചി യ​മു​നാ ന​ദി​യി​ൽ മു​ങ്ങി ആ​റ് പേ​രെ കാ​ണാ​താ​യി. ഘാ​ട്ടം​പൂ​രി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വ​ഞ്ചി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് പേ​രെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ​ഞ്ചി മ​റി​ഞ്ഞ​ത​ല്ലെ​ന്നും ത​നി​യെ ന​ദി​യി​ൽ താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്ഷ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

നീ​ന്ത​ൽ അ​റി​യാ​വു​ന്ന​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ണാ​താ​യ​വ​രി​ൽ അ​ഞ്ച് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. അ​ഞ്ചി​നും 15 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. തിര​ച്ചി​ൽ തു​ട​രു​കയാണ്.

Kerala

സ്ട്രോം​ഗ് റൂം ​കീ കാ​ണാ​നി​ല്ല; പൂ​ട്ട് ത​ല്ലി​പ്പൊ​ളി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ‍‌​ർ

കൊ​ച്ചി: വോ​ട്ടെ​ണ്ണാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ സ്ട്രോം​ഗ് റൂം ​കീ കാ​ണാ​നി​ല്ല. ഇ​തു​വ​രെ സ്ട്രോം​ഗ് റൂം ​തു​റ​ക്കാ​ൻ ആ​യി​ട്ടി​ല്ല. പൂ​ട്ട് ത​ല്ലി​പ്പൊ​ളി​ക്കാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ‍‍​ർ.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ പി.​രാ​ജീ​വ് അ​ട​ക്കം മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ക​ള​മ​ശേ​രി. അ​തേസ​മ​യം ക​ള​മ​ശ്ശേ​രി പോ​സ്റ്റ​ൽ ബാ​ല​റ്റ് പു​റ​ത്തേ​ക്ക് എ​ത്തി​ച്ചു.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ച മു​റി​യും മ​റ്റൊ​രു മു​റി​യും തു​റ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​നി പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മു​റി കൂ​ടെ​യാ​ണ് തു​റ​ക്കാ​നു​ള്ള​ത്.

National

വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഗാ​രി​യി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സൗ​മി​ക് ദാ​സി​ന്‍റെ ഭാ​ര്യ ഇ​നാ​ക്ഷി ദാ​സ് (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൗ​മി​ക് ഒ​ളി​വി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​ജോ​ലി​ക്കാ​രി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും എ​ട്ട് വ​യ​സു​ള്ള രോ​ഗ​ബാ​ധി​ത​നാ​യ മ​ക​ൻ അ​ടു​ത്ത മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​ന് ശേ​ഷം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ശ്വാ​സം​മു​ട്ടി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മി​യെ ഇ​നാ​ക്ഷി പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ല​ക്ക​ടി​യേ​റ്റ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഒ​ളി​വി​ൽ പോ​യ സൗ​മി​കി​നാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

അ​തി​ജീ​വ​ന​ത്തി​ന്‍റെ നാ​ളു​ക​ൾ; വ​ന​ത്തി​ൽ അ​ക​പ്പെ​ട്ട സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് ശ​ര​ണ്യ

ബം​ഗ​ളൂ​രു: ട്ര​ക്കിം​ഗി​നി​ടെ കു​ട​കി​ലെ കൊ​ടും വ​ന​ത്തി​ല്‍ അ​ക​പ്പെ​ട്ട സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് ശ​ര​ണ്യ. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നും ര​ക്ഷി​ക്കാ​നും ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും ശ​ര​ണ്യ പ​റ​ഞ്ഞു. വ​ന​ത്തി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ഒ​രു ഇ​റ​ക്ക​ത്തി​ന് മു​ക​ളി​ലും താ​ഴെ​യു​മാ​യി ത​ന്‍റെ കൂ​ടെ​യു​ള്ള​വ​ര്‍ നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു വ​ള​വ് തി​രി​ഞ്ഞ് നോ​ക്കി​യ​പ്പോ​ള്‍ മു​ക​ളി​ലു​ള്ള​വ​രേ​യും താ​ഴെ​യു​ള്ള​വ​രേ​യും കാ​ണാ​തെ​യാ​യി. ഇ​തോ​ടെ വ​ഴി തെ​റ്റി​യെ​ന്ന് ബോ​ധ്യ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന് ചെ​ന്ന​ത് കൊ​ടും​വ​ന​ത്തി​ലാ​ണ്. പി​ന്നീ​ട് സു​ഹൃ​ത്തി​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ ഓ​ഫാ​യി പോ​യി. ഒ​രു കു​പ്പി വെ​ള്ളം മാ​ത്ര​മാ​യി​രു​ന്നു കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ഡ്രോ​ണി​ന് ദൃ​ശ്യ​മാ​കു​ന്ന സ്ഥ​ല​ത്താ​ണ് നി​ന്നി​രു​ന്ന​തെ​ന്നും ശ​ര​ണ്യ പ​റ​ഞ്ഞു. വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച ശ​ര​ണ്യ​യെ തൊ​ട്ട​ടു​ത്തു​ള്ള കാ​ക്ക​ബെ ഗ്രാ​മ​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കൊ​ച്ചി​യി​ല്‍ ഐ​ടി ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ഇ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ശ​ര​ണ്യ​യെ ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് കാ​ണാ​താ​യ​ത്. നാ​ല് ദി​വ​സ​മാ​യി ശ​ര​ണ്യ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട​കി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ ത​ടി​യ​ൻ​ഡ​മോ​ൾ കൊ​ടു​മു​ടി ക​യ​റാ​നെ​ത്തി​യ​താ​യി​രു​ന്നു ശ​ര​ണ്യ.

District News

പൂ​ന്തു​റ​യി​ല്‍ ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ര​ണ്ടാംദി​വ​സ​വും വി​ഫ​ലം

പൂ​ന്തു​റ: ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വ​ള്ളത്തി​ല്‍ ക​യ​റു​ന്ന​തി​നാ​യി നീ​ന്തിപ്പോ​ക​വേ തി​ര​യി​ല്‍​പ്പെ​ട്ട് ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ര​ണ്ടാം ദി​വ​സ​വും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പൂ​ന്തു​റ ന്യൂ​കോ​ള​നി ടി.​സി - 47 /117-ല്‍ ​ജോ​സ​ഫി​നെ (53) ആ​ണ് കാ​ണാ​താ​യ​ത്. പൂ​ന്തു​റ സെന്‍റ് തോ​മ​സ് പ​ള്ളിക്കു മു​ന്നി​ലു​ള്ള ക​ട​ലി​ലാ​ണ് ജോ​സ​ഫി​നെ കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1.40 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. മീ​ന്‍ പി​ടി​ക്കാ​നാ​യി ക​ര​യി​ല്‍നി​ന്നും ഏ​ക​ദേ​ശം 45 മീ​റ്റ​റോ​ളം അ​ക​ലെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വള്ള​ത്തി​ലേ​യ്ക്ക് ക​യ​റു​ന്ന​തി​നാ​യി നീ​ന്തി പോ​ക​വേ ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് ജോ​സ​ഫ് മു​ങ്ങിത്താ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ജോ​സ​ഫി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തു​ട​ര്‍​ന്നു വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പോ​ലീ​സും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അധികൃതരുമെത്തി ഏ​റേനേ​രം തെ​ര​ച്ചി​ല്‍ ന​ട​ത്തി. വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം ഞാ​യ​റാ​ഴ്ച വൈ​കി തെര​ച്ചി​ല്‍ നി​ർത്തി. ഇന്നലെ രാ​വി​ലെ പുനരാരംഭിച്ച തെര​ച്ചി​ല്‍ വൈകുന്നേ രം വരെ തുടർന്നതായി വി​ഴി​ഞ്ഞം കോ​സ്റ്റ​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.

International

അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അഞ്ചാം ദി​നം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ നാ​ലാം ദി​നം.

കാ​ലി​ഫോ​ർ​ണി​യ ബെ​ർ​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കെ​മി​ക്ക​ൽ ആ​ൻ​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ർ എ​ൻ​ജി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ർ​ണാ​ട​ക‌ സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ(22)​യെ​യാ​ണ് ഫെ​ബ്രു​വ​രി ഒ​ൻ​പ​ത് മു​ത​ൽ കാ​ണാ​താ​യ​ത്.

കോ​ള​ജ് കാ​മ്പ​സി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സാ​കേ​തി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. തി​രി​ച്ചി​ലി​ൽ സാ​കേ​തി​ന്‍റെ പാ​സ്‌​പോ​ർ​ട്ടും ലാ​പ്‌​ടോ​പ്പും അ​ട​ങ്ങി​യ ബാ​ഗു​ക​ൾ റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും കാ​മ്പ​സി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ത്തി.

വി​ഷ​യ​ത്തി​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ൻ​സ ത​ടാ​ക​വും ചു​റ്റു​മു​ള്ള ബെ​ർ​ക്ക്‌​ലി ഹി​ൽ​സ് പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

Kerala

ചി​റ്റൂ​രി​ൽ നാ​ലു​വ​യ​സു​കാ​ര​നെ കാ​ണാ​താ​യ സം​ഭ​വം; ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നാ​ലു വ​യ​സു​കാ​ര​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ര​വ​ങ്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ​യും സൗ​ഹി​ദ​യു​ടെ​യും മ​ക​നാ​യ സു​ഹാ​നെ​യാ​ണ് ശ​നി​യാ​ഴ്‌​ച രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് വീ​ടി​ന് സ​മീ​പ​ത്തെ ഒ​രു കു​ള​ത്തി​ന് അ​രി​കി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

രാ​ത്രി വൈ​കി​യ​തി​നാ​ൽ ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചെ​ന്നും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

കു​ട്ടി​യെ ഉ​ച്ച​യ്ക്ക് 12ന് ​വീ​ടി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ൽ വ​ച്ച് ഒ​രാ​ൾ ക​ണ്ടി​രു​ന്നു. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ൾ അ​ല്ലാ​തെ സു​ഹാ​ന് മ​റ്റ് വീ​ടു​ക​ൾ പ​രി​ച​യ​മി​ല്ല.

അ​ധി​കം ദൂ​ര​ത്തേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​ത​ന്നെ കു​ട്ടി ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വീ​ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

 

 

National

മും​ബൈ​യി​ൽ ഏ​ഴ് മാ​സ​ത്തി​നി​ടെ കാ​ണാ​താ​യ​ത് 93 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 145 കു​ട്ടി​ക​ളെ

മും​ബൈ: മും​ബൈ​യി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ ‌എ​ണ്ണ​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ 36 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 82 കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ജൂ​ൺ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മും​ബൈ​യി​ൽ നി​ന്ന് 93 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 145 കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പോ​ലീ​സ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ന​വം​ബ​ർ ഒ​ന്നി​നും ഡി​സം​ബ​ർ ആ​റി​നും ഇ​ട​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 82 കേ​സു​ക​ളി​ൽ, കാ​ണാ​താ​യ​വ​രി​ൽ കൂ​ടു​ത​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​തി​ൽ 41 പെ​ൺ​കു​ട്ടി​ക​ളും 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള 13 ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഈ ​കാ​ല​യ​ള​വി​ൽ കാ​ണാ​താ​യ​വ​രി​ൽ അ​ഞ്ച് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളും 11 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കു​ർ​ള വി​ല്ലേ​ജ്, വ​ക്കോ​ള, പ​വാ​യ്, മാ​ൽ​വാ​നി, സ​ക്കി​നാ​ക്ക തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പോ​ലീ​സ് നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. തി​രോ​ധാ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം മ​നു​ഷ്യ​ക്ക​ട​ത്താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.‌

കാ​ണാ​താ​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ

ജൂ​ൺ: 26 കു​ട്ടി​ക​ൾ (എ​ല്ലാ​വ​രും പെ​ൺ​കു​ട്ടി​ക​ൾ)
ജൂ​ലൈ: 25 കു​ട്ടി​ക​ൾ (15 ആ​ൺ​കു​ട്ടി​ക​ൾ, 10 പെ​ൺ​കു​ട്ടി​ക​ൾ)
ഓ​ഗ​സ്റ്റ്: 19 കു​ട്ടി​ക​ൾ (അ​ഞ്ച് ആ​ൺ​കു​ട്ടി​ക​ൾ, 14 പെ​ൺ​കു​ട്ടി​ക​ൾ)
സെ​പ്റ്റം​ബ​ർ: 21 കു​ട്ടി​ക​ൾ (ആ​റ് ആ​ൺ​കു​ട്ടി​ക​ൾ, 15 പെ​ൺ​കു​ട്ടി​ക​ൾ)
ഒ​ക്ടോ​ബ​ർ: 19 കു​ട്ടി​ക​ൾ (12 ആ​ൺ​കു​ട്ടി​ക​ൾ, ഏ​ഴ് പെ​ൺ​കു​ട്ടി​ക​ൾ)
ന​വം​ബ​ർ: 24 കു​ട്ടി​ക​ൾ (ഒ​ൻ​പ​ത് ആ​ൺ​കു​ട്ടി​ക​ൾ, 15 പെ​ൺ​കു​ട്ടി​ക​ൾ)
ഡി​സം​ബ​ർ (ഇ​തു​വ​രെ): 11 കു​ട്ടി​ക​ൾ (അ​ഞ്ച് ആ​ൺ​കു​ട്ടി​ക​ൾ, ആ​റ് പെ​ൺ​കു​ട്ടി​ക​ൾ)

 

National

മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നീ​ല വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ക​ളും കാ​ലു​ക​ളും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ധ്യ​പ്ര​ദേ​ശ് ദേ​വാ​സ് ജി​ല്ല​യി​ൽ​നി​ന്ന് കാ​ണാ​താ​യ ല​ക്ഷി​ത ചൗ​ധ​രി-22 യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഗ​ർ​ബ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന വേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒളിവിലായിരുന്ന യു​വ​തി​യു​ടെ സു​ഹൃ​ത്ത് മ​നോ​ജ് ചൗ​ഹാ​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ക്ഷി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

പ്ര​തി​യാ​യ മ​നോ​ജി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് വീ​പ്പ​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ള​ജി​ൽ പോ​കാ​നാ​യി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​യ ല​ക്ഷി​ത തി​രി​കെ വ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Kerala

49 പേ​രു​മാ​യി പ​റ​ന്ന റ​ഷ്യ​ന്‍ വി​മാ​നം കാ​ണാ​താ​യി

മോ​സ്‌​കോ: 49 പേ​രു​മാ​യി സ​ഞ്ച​രി​ച്ച റ​ഷ്യ​ന്‍ വി​മാ​നം പറക്കലിനിടെ കാ​ണാ​താ​യി. സൈ​ബീ​രി​യ​ന്‍ ക​മ്പ​നി​യാ​യ അ​ന്‍​ഗാ​ര എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​എ​ൻ-24 എ​ന്ന യാ​ത്രാ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്.

ചൈ​നീ​സ് അ​തി​ര്‍​ത്തി​ക്ക് സ​മീ​പം റ​ഷ്യ​യി​ലെ അ​മു​ര്‍ മേ​ഖ​ല​യ്ക്ക് മു​ക​ളി​ല്‍ വെ​ച്ചാ​ണ് വി​മാ​നം റ​ഡാ​റി​ല്‍ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 43 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​റ് ക്രൂ ​അം​ഗ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ള്ള​താ​യാ​ണ് വി​വ​രം.

ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​താ​ണോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്

Latest News

Corehub Up